മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 14,500ന് താഴെയെത്തി. സെന്‍സെക്‌സ് 296 പോയന്റ് താഴ്ന്ന് 48,884ലിലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തില്‍ 14,465ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 518 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1060 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
65 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നഷ്ടവും മാര്‍ച്ച് സീരീസിലെ ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകള്‍ അവസാനിക്കുന്ന ദിനമായതുമാണ് വിപണിയെ ബാധിച്ചത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഒഎന്‍ജിസി, എല്‍ആന്‍ഡ്ടി, നെസ് ലെ, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തോളം താഴ്ന്നു.