സെന്‍സെക്സില്‍ 302 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,800ന് താഴെയെത്തി. സെന്‍സെക്‌സ് 302 പോയന്റ് താഴ്ന്ന് 49,749ലും നിഫ്റ്റി 87 പോയന്റ് നഷ്ടത്തില്‍ 14,727ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 668 ഓഹരികള്‍ നഷ്ടത്തിലുമാണ്.

66 ഓഹരികള്‍ക്ക് മാറ്റമില്ല. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

ഏഷ്യന്‍ പെയിന്റ്‌സ്, ഡിവീസ് ലാബ്, അദാനി പോര്‍ട്‌സ്, സിപ്ല, ബജാജ് ഓട്ടോ, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. എഫ്എംസിജി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

 

Top