സെന്‍സെക്സില്‍ 305 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,800ന് താഴെയെത്തി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 305 പോയന്റ് നഷ്ടത്തില്‍ 49,724ലിലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 15,785ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 688 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 719 ഓഹരികള്‍ നഷ്ടത്തിലുമാണ്. 107 ഓഹരികള്‍ക്ക് മാറ്റമില്ല.
സണ്‍ ഫാര്‍മ, നെസ് ലെ, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ്, മാരുതി സുസുകി, ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ധനകാര്യസേവനങ്ങള്‍, റിലാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ്.

 

Top