സെന്‍സെക്‌സ് 1100 പോയന്റ് നേട്ടത്തിലും നിഫ്റ്റി 16,600 ന് മുകളിലും വ്യാപാരം ആരംഭിച്ചു

മുംബൈ: യുദ്ധപ്രഖ്യാപനത്തോടെ തകര്‍ന്നടിഞ്ഞ ഇന്ത്യ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. ഈ ആഴ്ചയിലെ അവസാന വിപണി ദിവസമായ ഇന്ന് സെന്‍സെക്സ് 1100 പോയന്റ് നേട്ടത്തിലും നിഫ്റ്റി 16,600 മുകളിലുമാണ് വ്യാപാരം ആരംഭിച്ചത്. കനത്ത തകര്‍ച്ചയോടെയാണ് ഇന്നലെ വ്യാപരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച സെന്‍സെക്സ് 2700 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 450 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.05ന് സെന്‍സെക്സ് 1319.65 പോയന്റ് ഉയര്‍ന്ന് 55,849.56 എന്ന നിലയിലും നിഫ്റ്റി 402.65 പോയന്റ് നേട്ടത്തില്‍ 16.650 എന്ന നിലയിലുമാണ് വ്യാപനം പുരോഗമിക്കുന്നത്. താഴ്ന്ന നിലവാരത്തിലേക്ക് പോയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തയാറായതോടെയാണ് സൂചികകളില്‍ നേട്ടമുണ്ടായിട്ടുള്ളത്.

Top