സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പത്ത് കോടി കോവിഡ് വാക്‌സിന്‍ അധികം ഉത്പ്പാദിപ്പിക്കും

പുണെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പത്തു കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചു. നേരത്തേയുണ്ടായിരുന്ന കരാറടക്കം കമ്പനിയുടെ മൊത്തം ഉത്പാദനം ഇതോടെ 20 കോടി ഡോസുകളായി ഉയരും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഗവി ആന്‍ഡ് ഗേറ്റ്‌സ് ഫൗണ്ടേഷനുമാണ് കൂടുതലായി പത്തു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക കരാറില്‍ ഒപ്പുവെക്കുന്നത്. ഇതോടെ ഇന്ത്യയ്ക്കു പുറമേ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാകും.

ഓക്‌സ്ഫഡ് അസ്ട്രാസെനക്കയും നോവാവാക്‌സും വികസിപ്പിക്കുന്ന വാക്‌സിന്‍ ഉത്പാദനം വേഗം നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഏകദേശം 1100 കോടി രൂപയുടെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കൂടുതല്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കുന്ന ഫണ്ട് ഇരട്ടിപ്പിക്കാനുള്ള തീരുമാനവും ഇതോടൊപ്പം ഉണ്ടായിട്ടുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു

Top