തിരുവനന്തപുരം: തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പാക്കുന്നു.
വിവാദത്തിനൊടുവില്‍, ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പരീക്ഷ എഴുതിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിക്കുകയായിരുന്നു.
ശശി തരൂര്‍ എം പിയുടെ സാന്നിധ്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം .
സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി അഭിനന്ദിച്ച് ആലിംഗനം ചെയ്തതതിന്റെ പേരിലായിരുന്നു സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്.
വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ വന്‍ വിവാദമായിരുന്നു. തര്‍ക്കം മുറുകുന്നതിനിടെയാണ് ശശി തരൂര്‍ എംപിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിലെത്തിയത്. കുട്ടികളെ പരീക്ഷ എഴുതിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു.