മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. ഇന്ത്യയില്‍ മോദി മൗനി ബാബയാണെന്നും ആഭ്യന്തരപ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മോദി വിദേശത്തു മാത്രമാണു സംസാരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ തലസ്ഥാനം ലണ്ടന്‍, ന്യുയോര്‍ക്ക്, പാരീസ്, ടോക്കിയോ എന്നിവിടങ്ങളിലേക്കു മാറ്റണമെന്നും ന്യൂഡല്‍ഹി സിനിമാ സെറ്റാക്കി മാറ്റാമെന്നും ശിവസേന പരിഹസിച്ചു.
മന്‍മോഹന്‍ സിംഗ് പറഞ്ഞത് പകുതി സത്യമാണെന്നും, മോദി ഇന്ത്യയില്‍ മാത്രമാണ് മൗനി ബാബയെന്നും, അദ്ദേഹം വിദേശത്തു സംസാരിക്കാറുണ്ടെന്നും, ഇന്ത്യയില്‍ എന്തെങ്കിലും സംസാരിക്കണമെന്ന് അദ്ദേഹത്തിനു തോന്നാറില്ലെന്നും ശിവസേന പറയുന്നു.