മുംബൈ: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച കോണ്‍ഗ്രസ്സാണ് ഗുജറാത്തിലെ യഥാര്‍ത്ഥ വിജയിയെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ധാര്‍മികമായി വിജയം നേടാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചെന്ന് ശിവസേനേ നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.
22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തുക എന്നത് വലിയ കാര്യമല്ലെന്നും കൊട്ടിയാഘോഷിച്ച ബി.ജെ.പിയുടെ ഗുജറാത്ത് മോഡല്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തില്‍ ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ സന്തുഷ്ടരല്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും സഞ്ജയ് കുറ്റപ്പെടുത്തി.
നേരത്തെ, ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ആരോപിച്ചത്. ഗുജറാത്തിലെ വൈകാരിക പ്രശ്‌നങ്ങളും ഹിന്ദു മുസ്ലീം പ്രശ്‌നങ്ങളുമാണ് ബി.ജെ.പി പ്രചാരണായുധമാക്കിയത്.
എന്നാല്‍, 22 വര്‍ഷം സംസ്ഥാനം നേടിയ വികസനത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു നേതാക്കള്‍ക്കും സാധിച്ചില്ലെന്നും സാമ്‌നയില്‍ പറയുന്നു. ബി.ജെ.പിക്കുള്ള മുന്നറിയിപ്പാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലമെന്നും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രക്ഷപ്പെടില്ലെന്നും മുഖപത്രത്തില്‍ പറയുന്നുണ്ട്.