ക്രൈസ്റ്റ്ചര്‍ച്ച്: കളിക്കളത്തിന് അകത്തും പുറത്തും പരസ്പരം മത്സരിക്കുന്നവരാണ് ഇന്ത്യയും പാക്കിസ്ഥാനും. ഓരോ ഇന്ത്യാ-പാക്ക് മത്സരങ്ങളും അതേ ആവേശത്തോടെയാണ് ആരാധകരും കാണുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള പരസ്പര മത്സരം താരങ്ങള്‍ക്കിടയിലെ സൗഹൃദത്തെയോ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെയോ ഇല്ലാതാക്കുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് യുവതാരങ്ങള്‍.
They are Not Enemies. . .
Sportsman spirit ?#U19CWC #INDvPAK #PAKvIND #ViratKohli pic.twitter.com/kJALbgZnf1
— Virat Kohli (@officialKohliFC) January 30, 2018
അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സെമിഫൈനലിനിടയില്‍ ഇരുടീമുകളിലെയും താരങ്ങളുടെ സൗഹൃദത്തിനാണ് കാണികള്‍ സാക്ഷിയായത്. 48-ാംഓവറിലെ അഞ്ചാം പന്തെറിയുന്നതിന് മുമ്പ് ഇന്ത്യയുടെ സെഞ്ചുറി താരം ശുഭ്മാന്‍ ഗില്ലിന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുത്ത് പാക് ഫീല്‍ഡര്‍ മാതൃകയാകുകയായിരുന്നു.
നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ശുബ്മാന്റെ ഷൂ ലെയ്‌സ് അഴിഞ്ഞതോടെ താരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് പാക്ക് താരം സഹായത്തിനെത്തിയത്.
Good to see that??Good sportsmanship?? #INDvPAK pic.twitter.com/BWI93xwaGZ
— B L A C K ?? (@VijayFreak_) January 30, 2018
പാക്ക് ഇന്നിങ്ങ്‌സിനിടയിലും ഇതേ സംഭവമുണ്ടായി. പാക്കിസ്ഥാന്റെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍ പാക് ബാറ്റ്‌സ്മാന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുക്കുകയായിരുന്നു. രണ്ട് ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.