പ്രഭുദേവ ചിത്രം പേട്ട റാപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സംഗീതത്തിനും നൃത്തത്തിനും കൂടുതല്‍ പ്രാധാന്യമുള്ള കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് ജെ സിനുവാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡി ഇമ്മന്‍ ആണ്. ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 64 ദിവസങ്ങള്‍ നീണ്ട ചിത്രീകരണം ആണ് അവസാനിച്ചത്.
ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി കെ ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് നിഷാദ് യൂസഫ്, ആര്‍ട്ട് ഡയറക്ടര്‍ എ ആര്‍ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആനന്ദ് എസ്, ശശികുമാര്‍ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റിയ എസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അബ്ദുല്‍ റഹ്‌മാന്‍, കൊറിയോഗ്രാഫി ഭൂപതി രാജ, റോബര്‍ട്ട്, സ്റ്റണ്ട് ദിനേശ് കാശി, വിക്കി മാസ്റ്റര്‍, ലിറിക്സ് വിവേക് , മധന്‍ ഖാര്‍ഗി, വി എഫ് എക്‌സ് എഫെക്റ്റ്‌സ് ആന്‍ഡ് ലോജിക്‌സ് , ക്രിയേറ്റിവ് സപ്പോര്‍ട്ട് സഞ്ജയ് ഗസല്‍, കോ ഡയറക്ടര്‍ അഞ്ജു വിജയ്, ഡിസൈന്‍ യെല്ലോ ടൂത്ത്, സ്റ്റില്‍സ് സായ് സന്തോഷ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രതീഷ് ശേഖര്‍.