കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കും; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് തുറക്കുക.

പുഴയിൽ രണ്ടര അടി വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു.

ഷട്ടറുകൾ 5 സെന്റീമീറ്റർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി കളഞ്ഞിരുന്നു. എന്നാൽ മഴ കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഷട്ടറുകൾ അടച്ചിരുന്നു.

Top