ജലനിരപ്പ് ഉയര്‍ന്നു; പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു

കണ്ണൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു. അതേസമയം അപകട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വളപട്ടണം, കല്യാശേരി, മയ്യില്‍, മലപ്പട്ടം, പാപ്പിനിശേരി, പടിയൂര്‍, ഇരിക്കൂര്‍, ചെങ്ങളായി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയവ സ്ഥലത്ത് സജ്ജമാണ്. 27.52 മീറ്ററാണ് ഡാമിന്റെ പരമാവധി ശേഷി. നിലവില്‍ 24.55 മീറ്ററാണ് ജലനിരപ്പ്. ഓരോ മണിക്കൂറിലും ജലനിരപ്പ് 10 സെന്റിമിറ്റര്‍ ഉയരുന്നുണ്ട്.

പഴശ്ശി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതത്വം കണക്കിലെടുത്താണ് ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്.

 

Top