തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ രണ്ട് ഇഞ്ച് വീതം തുറന്നു. ചൊവ്വാഴ്ച രാവിലെ 8നു ജലനിരപ്പ് 76.55 മീറ്ററായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയത്. ഡാമിലേക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്.
അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടന്നതിനെ തുടര്‍ന്നാണു ഷട്ടറുകള്‍ തുറന്നത്. രാവിലെ മൂന്നാമത്തെ മുന്നറിയിപ്പു നല്‍കുകയും തുടര്‍ന്നു ഷട്ടറുകള്‍ തുറക്കുകയും ആയിരുന്നു. മണലി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.