സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്രയിലുളള സിനാബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശമാകെ കട്ടിയില്‍ പുക മൂടി. 5000 മീറ്റര്‍ (16,400 അടി) ഉയരത്തിലാണ് ആകാശത്തേക്ക് പുക ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
ആരും മരിക്കുകയോ പരുക്ക് പറ്റുകയോ ചെയ്തിട്ടില്ലെന്ന് ഇന്തോനേഷ്യയിലെ വോള്‍ക്കാനോളജി ആന്‍ഡ് ജിയോളജിക്കല്‍ ഹസാര്‍ഡ് മിറ്റിഗേഷന്‍ സെന്റര്‍ അറിയിച്ചു.
അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്‌നിപര്‍വ്വതത്തിന് 5 കിലോ മീറ്റര്‍ സമീപത്തേക്ക് പോകരുതെന്നും ലാവ ഒഴുക്കിനെ സൂക്ഷിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്.