ഹമാസിനെതിരായ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഗാസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു

മാസിനെതിരായ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഗാസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ആക്രമണങ്ങളില്‍ ഇരുപക്ഷത്തും ഇതുവരെ 4500ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കത്തില്‍ ഗാസയില്‍ ഇതുവരെ 2215ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എണ്ണായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 1300 പിന്നിട്ടു. 3400ല്‍ അധികം പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്.

ഹമാസിന്റെ അല്‍ അഖ്സ ഫ്ളഡ് എന്ന ആക്രമണത്തിന് മറുപടിയായി ഇസ്രലേല്‍ നടത്തുന്ന സൈനിക നടപടി ഒമ്പതാം ദിനം പിന്നിടുമ്പോള്‍ സംഘര്‍ഷഭീതി പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുകയാണ്. ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേലിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച രാവിലെയും ഇസ്രായേല്‍ സൈന്യത്തിന്റെ പോര്‍ വിമാനങ്ങള്‍ ഗാസയ്ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച നടത്തിയ ആക്രമണങ്ങളില്‍ ഹമാസിന്റെ ഒരു കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

 

 

Top