മസ്‌കത്ത്: മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ചിത്രമായ ‘സി.ബി.ഐ ഡയറിക്കുറിപ്പിന്’ ആറാംഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ കെ. മധു. മസ്‌കത്തില്‍ ഹരിപ്പാട് കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടിയായ ‘ലയം 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനോടകം അഞ്ചു ഭാഗങ്ങള്‍ വരുകയും റെക്കോഡ് പുസ്തകത്തില്‍ ഇടം പിടിക്കുകയും ചെയ്ത ഒന്നാണ് സി ബി ഐ, ആറാം ഭാഗംകൂടി വരുന്നതോടെ അത് മറ്റൊരു റെക്കോഡ് ആകും.
സിനിമ ഔദ്യോഗികമായി ഉടന്‍തന്നെ പ്രഖ്യാപിക്കും. സിനിമയെക്കുറിച്ച് കൂടുതല്‍ റപ്പോര്‍ട്ടുകള്‍ പുറത്ത് വന്നട്ടില്ല. നേരത്തെ അല്‍ ഫലാജ് ഹാളില്‍ നടന്ന വാര്‍ഷിക ആഘോഷ പരിപാടിയില്‍ പിന്നണി ഗായകന്‍ വിധു പ്രതാപിന്റെ ബാന്‍ഡ് അവതരിപ്പിച്ച ഗാനമേളയായിരുന്നു മുഖ്യ ആകര്‍ഷണം. ചിഞ്ചു ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്ത ശില്‍പം, അക്കാദമിക്ക് രംഗത്തു മികവ് തെളിയിച്ചവരെയും പരിപാടിയുടെ സ്‌പോണ്‍സര്‍മാരെ ആദരിക്കല്‍ എന്നിവ ചടങ്ങില്‍ നടന്നു. പ്രസിഡന്റ് സുരാജ് രാജന്‍, ഒമാന്‍ രക്ഷധികാരി രാജന്‍ ചെറുമനാശ്ശേരി, സെക്രട്ടറി ജോര്‍ജ് മാത്യു, ജോ. സെക്രട്ടറി ധന്യ ശശി, ട്രഷറര്‍ അജു ശിവരാമന്‍, പ്രോഗ്രാം കണ്‍വീനര്‍ വിജയ് മാധവ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.