പ്രിയങ്ക ചോപ്രയുടെ പുതിയ ചിത്രം ദ സ്‌കയ് ഈസ് പിങ്കിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫര്‍ഹാര്‍ അക്തറും സൈറ വാസിമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയും സിദ്ധാര്‍ഥ് റോയ് കപൂറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൈറ വാസിമിന്റെ മാതാപിതാക്കളുടെ വേഷത്തിലാണ് പ്രിയങ്കയും ഫര്‍ഹാന്‍ അക്തറും വേഷമിടുന്നത്. പതിമൂന്നാം വയസ്സില്‍ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിര്‍ണയിക്കപ്പെട്ടതിനു ശേഷവും ജീവിതത്തില്‍ മുന്നേറി മോട്ടിവേഷണല്‍ സ്പീക്കര്‍ ആയി മാറിയ ഐഷ ചൗധരിയുടെ കഥയാണ് ചിത്രം പറയുന്നത്.
പ്രിയങ്ക ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലോകം അറിയേണ്ട കഥയാണ് ഇതെന്നും ഞാന്‍ ഇതില്‍ ഏറെ സന്തോഷവതിയാണെന്നും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.