അശ്രദ്ധമായി വണ്ടി ഓടിക്കുന്നവരെ കണ്ടെത്താന്‍ ദുബായ് റോഡുകളില്‍ ‘സ്മാര്‍ട്ട് കണ്‍ട്രോളര്‍’

ദുബായ്: അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ കണ്ടെത്തുന്നതിന് ദുബായ് റോഡുകളില്‍ ‘സ്മാര്‍ട്ട് കണ്‍ട്രോളര്‍’ എത്തുന്നു.

ട്രാഫിക് നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സ്മാര്‍ട്ട് കണ്‍ട്രോളറിന് സാധിക്കുന്നു.

ദുബായ് റോഡുകള്‍ പരമാവധി സുരക്ഷിതമാക്കുക എന്ന ലക്ഷ്യമാണ് സ്മാര്‍ട്ട് കണ്‍ട്രോളറിന് പിന്നിലെന്ന് ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി പറഞ്ഞു.

ഡിവൈഡറുകള്‍ക്കുമേല്‍ സ്ഥാപിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കണ്‍ട്രോളര്‍ മുന്നോട്ടും പിന്നോട്ടും ചെറിയദൂരത്തേക്കും ചലിപ്പിക്കാന്‍ സാധിക്കും.

നിരതെറ്റിച്ച് മുന്നില്‍ക്കയറാന്‍ ശ്രമിക്കുന്നവര്‍ക്കും മഞ്ഞവരയ്ക്കപ്പുറം വണ്ടിയോടിക്കുന്നവര്‍ക്കും സ്മാര്‍ട്ട് കണ്‍ട്രോളറിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ല.

സാധാരണ റഡാറുകളെക്കാളും മികവുറ്റ ഒമ്പതിലധികം പുതിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് കണ്‍ട്രോളര്‍ ചൈനീസ് കമ്പനിയുമായി ചേര്‍ന്നു കൊണ്ടാണ് ദുബായ് പൊലീസ് നിര്‍മിച്ചിരിക്കുന്നത്.

Top