തിരുവനന്തപുരം: സോളാര്‍ കേസിന്റെ തുടരന്വേഷണ ഉത്തരവ് നാളെ പുറത്തിറങ്ങിയേക്കും.
ക്രിമിനല്‍, അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേകസംഘത്തിന് നിര്‍ദേശം നല്‍കുന്നതാകും ഉത്തരവ്.
അതേസമയം മുന്‍ അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഡിജിപി എ ഹേമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ തുടരന്വേഷണം നടത്തുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ അവ്യക്തത തുടരുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരവ് പുറത്തിറങ്ങിയാല്‍ ഉടന്‍ അന്വേഷണ സംഘത്തിന്റെ യോഗം വിളിക്കാനാണ് ഡിജിപിയുടെ തീരുമാനം.