ന്യൂഡല്‍ഹി: നിരന്തരമായ ശകാരം സഹിക്കാനാവാതെ മകന്‍ അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി. സംഭവത്തില്‍ 22കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഫര്‍ഷ് ബസാറിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്.
പിതാവിന്റെ നിരന്തരമായ ശകാരം സഹിക്കാന്‍ വയ്യാത്തതിന്റെ ദേഷ്യത്തിലാണ് താന്‍ കൊലനടത്തിയതെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്. സംഭവത്തില്‍ തുടര്‍ അന്വേഷണം ആരംഭിച്ചതായും ഡിസിപി മേഘ്‌ന യാദവ് പറഞ്ഞു.