സിദ് ശ്രീറാം പാടിയ ‘ലാൽജോസ്’ സിനിമയിലെ ഗാനം പുറത്തിറങ്ങി

വാഗതനായ കബീർ പുഴമ്പ്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 666 പ്രൊഡക്ഷന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിക്കുന്ന ചിത്രമാണ് ‘ലാൽജോസ്’. ചിത്രത്തിലെ ഗാനം സത്യം ഓഡിയോസ് പുറത്തിറക്കി.

ജോപോളിന്റെ വരികൾക്ക് ബിനേഷ് മണിയാണ് ഈണം നൽകിയിരിക്കുന്നത്. പുതുമുഖ നടനായ മുഹമ്മദ്‌ ശാരിക്ക് ഈ സിനിമയിൽ നായകവേഷത്തിൽ എത്തുന്നു. നായിക ആൻഡ്രിയ ആൻ.

ചിത്രത്തിന്റെ ഛായാഗ്രഹണം ധനേഷ് രവീന്ദ്രനാഥ്. റിസബാവയും ശശി കലിംഗയും അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ലാൽജോസ്. കൂടാതെ ഭഗത് മാനുവൽ, ജെൻസൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിനിമയെ കുറിച്ചും, സിനിമക്കുള്ളിലെ പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്ന ചിത്രമാണിത്. ടോണി, കെ.പി. മജീദ്, വി.കെ. ബൈജു, രാജേഷ് ശർമ, സാലു കൂറ്റനാട്, വിനോദ് കെടാമംഗലം, കലാഭവൻ ഹനീഫ്, ദേവി അജിത്ത് തുടങ്ങി ഒട്ടേറെപ്പേർ സിനിമയിൽ അണിനിരക്കുന്നു.

സിദ് ശ്രീറാം, വിജയ് യേശുദാസ് എന്നിവരാണ് ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം- ഗോപി സുന്ദർ.

 

Top