മനില: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തെക്കനേഷ്യാ തലവന്‍ ഇസ്നിലോണ്‍ ഹാപ്പിലോണി(51)നെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് ഫിലിപ്പീന്‍സിലെ പ്രതിരോധ സെക്രട്ടറി ഡല്‍ഫിന്‍ ലോറന്‍സാന.
കൊടുംഭീകരനായ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ ഇനാം അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
ഐഎസ് തെക്കനേഷ്യയുടെ തലസ്ഥാനമാക്കാന്‍ ശ്രമിക്കുന്ന മരാവിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹാപ്പിലോണ്‍ വധിക്കപ്പെട്ടത്. മറ്റൊരു നേതാവ് ഒമര്‍ മൗതെയും വധിക്കപ്പെട്ടു. ഐഎസ് അനുകൂല സംഘടനയായ അബു സയ്യാഫിന്റെ നേതാവായിരുന്ന ഹാപ്പിലോണ്‍.
മരാവി കഴിഞ്ഞ മേയ് മുതല്‍ ഇവരുടെ നിയന്ത്രണത്തിലാണ്. ഹാപ്പിലോണിനെ വധിച്ചതോടെ ഏതാനും ദിവസങ്ങള്‍ക്കകം മരാവി തിരിച്ചുപിടിക്കാനാകുമെന്ന് ഫിലിപ്പീന്‍സ് പട്ടാളം പറഞ്ഞു.
2001-ല്‍ മൂന്നു യുഎസ് പൗരന്മാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഉള്‍പ്പെടെ ഒട്ടേറെ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് ഹാപിലോണ്‍.