ചൈനയില്‍ വീണ്ടും രൂക്ഷമായ കോവിഡ് വ്യാപനം

കോവിഡിനെ തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടര്‍ന്ന ചൈനയില്‍ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ഇന്നലെ മാത്രം 31,444 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 13നുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയേറെപ്പേര്‍ക്ക് കോവിഡ് ബാധിച്ചത്. കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടന്ന രാജ്യങ്ങള്‍ക്ക് ഇത് ചെറിയ സംഖ്യയായി തോന്നാമെങ്കിലും രോഗപ്പകര്‍ച്ച സമ്പൂര്‍ണമായി ഇല്ലാതാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ച ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക് കേസുകള്‍ ഉയര്‍ന്നത് വന്‍ തിരിച്ചടിയാണ്.

സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജനപാക്കേജുകളുടെ ബലത്തില്‍ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ചൈനീസ് സമ്പദ്ഘടനയ്ക്കാണ് പുതിയ സാഹചര്യം കനത്ത പ്രഹരമായത്. ഓഹരിവിപണികളില്‍ ഇന്ന് കനത്ത ഇടിവുണ്ടായി. നിക്ഷേപകരും പിന്മാറ്റസൂചനകള്‍ നല്‍കിത്തുടങ്ങി. സാമ്പത്തികമാന്ദ്യം കണക്കിലെടുത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉള്‍പ്പെടെയുള്ള സീറോ കോവിഡ് നയത്തില്‍ ഇളവ് വരുത്താന്‍ ചൈനീസ് ഭരണകൂടം തയാറെടുക്കുന്നതിനിടെയാണ് രോഗപ്പകര്‍ച്ചയിലെ വര്‍ധന. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് റിക്വയര്‍മെന്റ് റേഷ്യോയില്‍ ഇളവുവരുത്താന്‍ ഷി ചിന്‍പിങ് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തേക്കും.

Top