തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നല്‍കിയിരുന്നു. ഒമ്പത് മാസത്തിനുള്ളില്‍ 1,380 കോടിയാണ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്.
ഈ വര്‍ഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ 5084 കോടി രൂപ കെഎസ്ആര്‍ടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 10,020 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.