തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത ആശ്വാസ നടപടികള്‍ തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ്സ്.
കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഇക്കാര്യം ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്ര സംഘത്തെ അറിയിച്ചു.
കേന്ദ്ര സംഘത്തെ ആവശ്യങ്ങള്‍ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, കേന്ദ്ര സംഘത്തിനു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പോലും എത്തിയില്ലെന്നും ഹസന്‍ കുറ്റപ്പെടുത്തി.