രജപുത്ര സംഘടനയായ കര്‍ണി സേനയുടെ സംസ്ഥാന അധ്യക്ഷന് ഉദയ്പൂരില്‍ വച്ച് വെടിയേറ്റു

രാജസ്ഥാന്‍: ഉദയ്പൂരില്‍ വലതുപക്ഷ രജപുത്ര സംഘടനയായ കര്‍ണി സേനയുടെ സംസ്ഥാന അധ്യക്ഷന് വെടിയേറ്റു. ഉദയ്പൂരില്‍ രജപുത്ര കര്‍ണി സേനയുടെ യോഗം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. നാടന്‍ തോക്കുപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഭന്‍വര്‍ സിങ്ങിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അധ്യക്ഷന് നേരെ വെടിയുതിര്‍ത്ത മുന്‍ പാര്‍ട്ടി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിഗ് വിജയ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അണികള്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ നിലയും അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ വൈരാഗ്യമാണ് വെടിവെപ്പിന് കാരണമെന്ന് പ്രഥമദൃഷ്ട്യാ പൊലീസ് സംശയിക്കുന്നു.

Top