തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു.
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും ജാഗ്രത തുടര്‍ന്നാല്‍ പുതിയ കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോവിഡിന് സമാന്തരമായി നിപ പ്രതിരോധവും ഊര്‍ജിതമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. നിപ സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങളില്ല. പ്രതിരോധ യജ്ഞത്തിന് മന്ത്രിമാര്‍ നേരിട്ടു മേല്‍നോട്ടം വഹിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അധികമായി ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ തീരുമാനമായി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4ന് തുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ നടത്താം. സ്‌കൂള്‍ അധ്യാപകര്‍ ഉടന്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം,