വീണ്ടും ആക്രമണം ; ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമയും തകര്‍ത്തു

STATUE

ലക്‌നൗ: തമിഴ്‌നാട്ടില്‍ പെരിയാറുടേയും ത്രിപുരയില്‍ ലെനിന്റേയും കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പ്രതിമകള്‍ തകര്‍ത്തതിലുള്ള പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍.അംബേദ്കറുടെ പ്രതിമയ്ക്കു നേരെയും ആക്രമണം നടന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.

എന്നാല്‍ പ്രതിമ തകര്‍ത്തതിനു പിന്നില്‍ രാഷ്ട്രീയ കക്ഷികളല്ലെന്നാണ് നിഗമനം. പ്രാദേശിക ജനവിഭാഗങ്ങള്‍ തമ്മില്‍ നില നിന്ന തര്‍ക്കമാണ് പ്രതിമ തകര്‍ക്കാന്‍ കാരണമായി കരുതുന്നതെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ ശാന്തമാണെന്ന് വ്യക്തമാക്കി. സംഘര്‍ഷ സാധ്യകളില്ലെന്നും പ്രതിമ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Top