ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ മേഖലയുടെ മത്സരക്ഷമത ഈ തീരുമാനത്തിലൂടെ ശക്തിപ്പെടുമെന്നും രാജ്യത്തെ 130 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
The step to cut corporate tax is historic. It will give a great stimulus to #MakeInIndia, attract private investment from across the globe, improve competitiveness of our private sector, create more jobs and result in a win-win for 130 crore Indians. https://t.co/4yNwqyzImE
— Narendra Modi (@narendramodi) September 20, 2019
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഉത്തേജിപ്പിക്കുന്നതാണ് ഈ തീരുമാനമെന്നും ആഗോള തലത്തില്‍ രാജ്യത്തേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ മെച്ചപ്പെടുത്താനും രാജ്യത്തെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ് പ്രഖ്യാപനങ്ങളെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.