മുംബൈ: ഓഹരി സൂചിക നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 63.78 പോയിന്റ് താഴ്ന്ന് 33,848.03ലും നിഫ്റ്റി 12.90 പോയിന്റ് നഷ്ടത്തില്‍ 10,477.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1474 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1283 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലുപിന്‍, വിപ്രോ, ടിസിഎസ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ഐടിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.