നേരിയ നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത ചാഞ്ചാട്ടം വിപണി നേരിട്ടു.

വ്യാപാരത്തിനിടെ സെന്‍സെക്സ് 61,000 കടന്നെങ്കിലും 60,597ലേക്ക് താഴുകയും ചെയ്തു. നഷ്ടം തിരിച്ചുപിടിച്ച് 32 പോയന്റ് നേട്ടത്തില്‍ 60,719ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 6.70 പോയന്റ് നേട്ടത്തില്‍ 18,109.50ലുമെത്തി. ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളും രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ വീണ്ടും വര്‍ധിക്കുന്നതും വിപണിയെ ബാധിച്ചു.

പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ഐടിസി, ഒഎന്‍ജിസി, യുപിഎല്‍, നെസ് ലെ, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, എച്ച്ഡിഎഫ്സി ലൈഫ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

നിഫ്റ്റി ഐടി, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഓട്ടോ, മെറ്റല്‍ സൂചികകള്‍ നഷ്ടം നേരിട്ടു.

 

Top