മുംബൈ : ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. തുടക്കം അല്പം നഷ്ടത്തിലായിരുന്നെങ്കിലും പിന്നീട് നേട്ടത്തിലായി. സെന്‍സെക്‌സ് 73 പോയന്റ് നേട്ടത്തില്‍ 40,596ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 11,912ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 430 ഓഹരികള്‍ നേട്ടത്തിലും 392 ഓഹരികള്‍ നഷ്ടത്തിലുമാണ്. 57 ഓഹരികള്‍ക്ക് മാറ്റമില്ല.
യുപിഎല്‍, ഇന്‍ഫോസിസ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
എന്നാൽ കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍ കമ്പനി, നെസ് ലെ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
എല്‍ആന്‍ഡ്ടി, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് ഉള്‍പ്പടെ 70 കമ്പനികളാണ് ബുധനാഴ്ച്ച സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടത്.