മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് 111.20 പോയിന്റ് നഷ്ടത്തില്‍ 36,050.44ലിലും നിഫ്റ്റി 16.35 പോയിന്റ് താഴ്ന്ന് 11,069.65ലും വ്യാപാരം അവസാനിപ്പിച്ചു. തകര്‍ച്ചയില്‍ പൊതുമേഖല ബാങ്കുകളാണ് ഒന്നാം സ്ഥാനത്ത്. ഇവയുടെ ഓഹരി വില അഞ്ചുശതമാനത്തിലേറെ താഴ്ന്നു.
ബിഎസ്ഇയിലെ 1145 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1702 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അതേസമയം ഐസിഐസിഐ ബാങ്ക്, വേദാന്ത, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എസ്ബിഐ, ഹീറോ മോട്ടോര്‍ കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ലുപിന്‍, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, എച്ച്ഡിഎഫ്‌സി, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.