ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ

മുംബൈ : തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 303 പോയിന്റ് ഉയർന്ന് 54,481ലും നിഫ്റ്റി 87.70 പോയിന്റ് ഉയർന്ന് 16,220ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ 0.56 ശതമാനവും എൻഎസ്ഇ 0.54 ശതമാനവുമാണ് ഉയർന്നത്. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.2 ശതമാനം വീതം ഉയർന്നു.

ഓഹരി വിപണിയിൽ ഇന്ന്, എൽ ആൻഡ് ടി, പവർഗ്രിഡ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ഡിആർ റെഡ്ഡീസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, നെസ്‌ലെ ഇന്ത്യ എന്നിവ നേട്ടമുണ്ടാക്കി. അതേസമയം, ടാറ്റ സ്റ്റീൽ 1.62 ശതമാനം ഇടിഞ്ഞ് 885.75 രൂപയിലെത്തി. ഇൻഡസ്ഇൻഡ് ബാങ്ക് 1.47 ശതമാനം ഇടിഞ്ഞ് 848.45 രൂപയിലെത്തി. മാരുതി സുസുക്കി 1.44 ശതമാനം ഇടിഞ്ഞ് 8474.65 രൂപയായി.

മെറ്റൽ സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു. 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം, നിഫ്റ്റി ബാങ്ക്, എഫ്എംസിജി സൂചികകൾ 0.5 ശതമാനം ഉയർന്നു.ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.2 ശതമാനം വീതം ഉയർന്നു.

Top