ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരുവ് നായയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലെ വസന്തവിഹാറിലായിരുന്നു സംഭവം നടന്നത്. അജ്ഞാതരായ ആളുകളാണ് കൃത്യം നടത്തിയത്. നായയുടെ ജഡം ഇവര്‍ ഇടവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീടിന്റെ സിസിടിവിയില്‍ നിന്നും കണ്ടെടുത്ത പോലീസ് കേസെടുക്കുകയായിരുന്നു. കല്ലെറിഞ്ഞവരെക്കുറിച്ചുള്ള വിവരം പോലീസ് ശേഖരിച്ചുവരികയാണ്.