മീനടം: കോട്ടയത്ത് അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫിനാന്‍സുകാര്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായി ആത്മഹത്യാക്കുറിപ്പ്. പ്രഭാതസവാരിക്കുപോയ അച്ഛനെയും മകനെയും ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വയറിങ് ജോലികള്‍ ചെയ്യുന്നയാളാണ് ബിനു. മീനടത്ത് സ്ഥലംവാങ്ങി വീടുവെച്ചിട്ട് 10 വര്‍ഷമായി. കടബാധ്യതയെപ്പറ്റിയൊന്നും വീട്ടുകാര്‍ക്ക് അറിവില്ല. മകനെ കൊന്നശേഷം ബിനു ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശിവഹരി പാമ്പാടി പി.വി.എസ്. എച്ച്.എസ്.എസിലെ മൂന്നാംക്ളാസ് വിദ്യാര്‍ഥിയാണ്.
മീനടം നെടുംപൊയ്കയ്ക്കുസമീപം വട്ടുകളത്തില്‍ വി.എം.ബിനുമോന്‍, മകന്‍ ശിവഹരി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായി ബിനുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.