ജഡ്ജിമാരുടെ നിയമനം സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം അന്തിമം: ഫാലി നരിമാന്‍

Phali-nariman

ന്യുഡല്‍ഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം അന്തിമമാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന നിയമവിദഗ്ധന്‍ ഫാലി നരിമാന്‍.ഈ കാര്യത്തിനു വിരുദ്ധമായുള്ള സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റീസ് കെ.എം ജോസഫിനെ നിയമിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് അയക്കുകയോ അല്ലാതിരിക്കുകയോ ആവാമെന്നും, അങ്ങനെ ചെയ്താല്‍ അത് സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് വഴിവെയ്ക്കുന്നതായിരിക്കുമെന്നും, ഇത്തരത്തിലൊരു പ്രതിസന്ധിയില്‍ നിന്നും മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിമാരുടെ നിയമനം നിയന്ത്രിക്കാനുള്ള ‘നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍’ കൊണ്ടുവരുവാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. കോടതിയുടെ അധികാരത്തില്‍ കടന്നുകയറുന്ന ഏതു നീക്കവും ആശങ്ക ഉളവാക്കുന്നതാണ് നരിമാന്‍ കൂട്ടിച്ചേര്‍ത്തു.

Top