അംഗീകാരമില്ലാതെ അധ്യായനം നടത്തിയ മെഡിക്കല്‍ കോളേജിനെതിരെ സുപ്രീം കോടതി

supreeme court

ഡല്‍ഹി: സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ എംബിബിഎസ് അധ്യായനം നടത്തിയ മെഡിക്കല്‍ കോളേജിനെതിരെ സുപ്രീം കോടതി.

പഠനം നടത്തി ഭാവി കഷ്ടത്തിലായിട്ടുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ലക്‌നൗ ആസ്ഥാനമായ ജിസിആര്‍ജി മെമ്മോറിയല്‍ ട്രസ്റ്റിന്റേതാണു കോളേജ്.

25 ലക്ഷം രൂപ കോളേജിനും പിഴയിട്ടിട്ടുണ്ട്. ഇതു സുപ്രീം കോടതി രജിസ്ട്രിയില്‍ അടയ്ക്കണം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

2017-18ല്‍ എംസിഐ അംഗീകാരം കൊടുക്കാത്ത 32 കോളേജുകളില്‍ ഒന്നാണിത്.

നേരത്തെയും എംസിഐയുടെ തീരുമാനത്തിനെതിരെ കോളേജ് സുപ്രീം കോടതിയില്‍ പോയിരുന്നു.

പിന്നീട് അതു പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

എംസിഐയുടെ വാദം കേള്‍ക്കാതെ സെപ്റ്റംബര്‍ ഒന്നിനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

മെഡിക്കല്‍ അഡ്മിഷന്റെ കാര്യത്തില്‍ ഒരു ഇടക്കാല ഉത്തരവും നല്‍കരുതെന്ന് സുപ്രീം കോടതി കീഴ്‌ക്കോടതികള്‍ക്കു നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) അംഗീകാരം ലഭിക്കാത്ത കോളേജ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 150 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്.

Top