The Supreme Court -criticism-Tamil Nadu Chief Minister

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ വിമര്‍ശം ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന് സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.

തമിഴ്‌നാട്ടിലെ നേതാക്കള്‍ക്കെതിരെ ജയലളിത സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ വാദം കേള്‍ക്കവെയാണ് പരാമര്‍ശം.

നിയമം ദുരുപയോഗം ചെയ്യരുതെന്നും മാനനഷ്ടക്കേസ് നല്‍കി ജനാധിപത്യ അവകാശങ്ങള്‍ തടയരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

അഞ്ച് വര്‍ഷത്തിനിടെ 200 മാനനഷ്ട കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 55 കേസുകള്‍ മാധ്യമങ്ങക്കെതിരെയും 85 കേസുകള്‍ ജയലളിതയുടെ പ്രധാന എതിരാളികളായ ഡി.എം.കെയ്‌ക്കെതിരെയുമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെതിരെ 68 കേസുകളാണ് ജയലളിത ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 28 എണ്ണം മാനനഷ്ട കേസുകളാണ്.

ജയലളിതയ്ക്കും പാര്‍ട്ടിക്കെതിരെയും വിജയകാന്ത് നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വര്‍ഷം ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്നത് അടക്കമുള്ള പരാമര്‍ശങ്ങള്‍ ജയലളിതയെ ചൊടിപ്പിച്ചിരുന്നു.

Top