ന്യൂഡല്‍ഹി: അഫ്‌സ്പ നിയമത്തിന്റെ മറവില്‍ മണിപ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു 62 കേസുകള്‍ അന്വേഷിക്കാനാണു കോടതി ഉത്തരവ്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും 2018 ജനുവരിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനായി പ്രത്യേക സംഘത്തെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിശ്ചയിക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിന്‍ മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന റിട്ട് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രത്യേക സൈനികാധികാരനിയമം ഉപയോഗിച്ച് നിരപരാധികളെ കൊല്ലുകയാണെന്നാണ് പ്രധാന ആരോപണം.