മിശ്രവിവാഹിതരെ ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലുന്നതിനെതിരെ വിമര്‍ശനവുമായി കോടതി

ന്യൂഡല്‍ഹി: മിശ്രവിവാഹിതരെ ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകള്‍ക്ക് മിശ്രവിവാഹത്തില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും, കേന്ദ്രം നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ കോടതിക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. ദുരഭിമാനകൊലയ്‌ക്കെതിരെ സമര്‍പിച്ച ഹര്‍ജി പരിഗണിക്കയവെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.

Top