ന്യൂഡല്‍ഹി: അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായി സ്ഥിരം സമിതിയെ നിയമിക്കുമെന്ന് സുപ്രീം കോടതി.
അഞ്ചംഗ സമിതിയില്‍ ഏറ്റവും മുതിര്‍ന്ന സുപ്രീം കോടതി, ഹൈകോടതി ജഡ്ജിമാരും അതാതു ബാറുകളിലെ പ്രതിനിധികളുമായിരിക്കും ഉണ്ടാകുന്നത്.
അഭിഭാഷകരെ ഈ സ്ഥിരം സമിതി അഭിമുഖം നടത്തി സീനിയര്‍ പദവിക്ക് അര്‍ഹരാണോ എന്ന് തീരുമാനിക്കും.
അപേക്ഷകരുടെ പശ്ചാത്തലം കൂടി പരിശോധിച്ചാണ് സീനിയോറിറ്റി ആഗ്രഹിക്കുന്ന അഭിഭാഷകരുടെ പട്ടിക തയാറാക്കുന്നത്.
അതിനുശേഷം പട്ടിക ഫുള്‍ ബെഞ്ചിന്റെ പരിഗണനക്ക് വിടുകയും, ബെഞ്ച് തള്ളുന്നവര്‍ക്ക് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ വീണ്ടും സീനിയോറിറ്റക്കായി അക്ഷേിക്കാനും പറ്റുകയുള്ളു.
സീനിയോറിറ്റി നല്‍കേണ്ട അഭിഭാഷകരുടെ അപേക്ഷകളും വിവരങ്ങളും ഒത്തുനോക്കുന്നതിനായി സെക്രട്ടറിയറ്റ് രൂപീകരിക്കണെമന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
മുതിര്‍ന്ന അഭിഭാഷകര്‍ ജോലി സംബന്ധമായി അപമാര്യാദയായി പെരുമാറുകയോ മറ്റ് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയോ ചെയ്‌തെന്നാല്‍ സീനിയോറിറ്റി തിരിച്ചെടുക്കുകയും ചെയ്യും.