ന്യൂഡല്‍ഹി : മദ്യവില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരങ്ങളിലുള്ള സംസ്ഥാന പാതകളെ പ്രധാന ജില്ലാ റോഡുകളെന്നു പുനര്‍നാമകരണം ചെയ്യണമെന്ന ഉത്തരവ് ലംഘനമാവില്ലെന്നു സുപ്രീം കോടതി.
നഗരത്തിലെ സംസ്ഥാന പാതകളെ പ്രധാന ജില്ലാ റോഡുകളെന്നു പുനര്‍നാമകരണം ചെയ്ത ചണ്ഡിഗഡ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ‘അറൈവ് സേഫ് സൊസൈറ്റി ഓഫ് ചണ്ഡിഗഡ്’ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
നഗരങ്ങളെയും പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ചുള്ള ദേശീയ, സംസ്ഥാന റോഡുകളുടെ സമീപം മദ്യം വില്‍ക്കുന്നതിനാണു നിരോധനമെന്നും അംഗീകൃതമായിട്ടുള്ള മദ്യശാലകള്‍ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നതിനു നിരോധനമില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍, ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, എല്‍.നാഗേശ്വരറാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.