ഡൽഹി: ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാൻ പഠനം നടത്തുന്നതിന് സമിതിയെ നിയോഗിക്കുന്നതിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കിയേക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കുക. നേരത്തെ ഈക്കാര്യത്തിൽ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രവും സെബിയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
റിട്ട. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പഠനം നടത്താൻ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ മുദ്രവെച്ച കവറിൽ കേന്ദ്രം കോടതിയെ അറിയിക്കും. ഹിൻഡൻബർഗ് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ ഓഹരി വിപണയിലുണ്ടായ തകർച്ചയും, ഇന്ത്യൻ നിക്ഷേപകർക്കുണ്ടാ നഷ്ടവും ഭാവിയിൽ ആവർത്തിക്കാതിരിക്കാനള്ള നടപടികളായിരിക്കും സമിതി പഠിക്കുക.അഭിഭാഷകരായ എംഎൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.