ന്യൂഡല്‍ഹി: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഹൈക്കോടതി വിവാഹം റദ്ദ് ചെയ്ത ഹാദിയയെ, ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ നേരിട്ട് ഹാജരാക്കേണ്ടി വരുമെന്ന് സുപ്രീംകോടതി.
മാത്രമല്ല, കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണം. കൂടാതെ, എന്‍ഐഎയുടെ നിലപാടും സുപ്രീംകോടതി ആരാഞ്ഞു.
ഹാദിയയെ വിവാഹം കഴിച്ച യുവാവിനും, അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്നും ഹാദിയയുടെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസില്‍ സുപ്രീംകോടതി എന്‍ഐഎയുടെ നിലപാട് ആരാഞ്ഞത്.
ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.