ന്യൂഡല്‍ഹി: മുന്നൂറ് കോടിയോളം രൂപ നിക്ഷേപകര്‍ക്ക് മടക്കിനല്‍കാന്‍ കഴിയാത്തതിനാല്‍ സഹാറയുടെ ആംബി വാലി ലേലം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ ദീപക് മിശ്ര, രഞ്ചന്‍ ഗോഗോയി, എ.കെ സിക്‌റി എന്നിവര്‍ അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏപ്രില്‍ 17ന് മുമ്പ് അയ്യായിരം കോടിയോളം തിരിച്ചടച്ചില്ലെങ്കില്‍ (14,000 കോടി തിരിച്ചടിക്കാനുണ്ട് ) പൂനയിലെ പ്രൈം ആംബി വാലി പ്രോപര്‍ട്ടി ലേലം ചെയ്യാന്‍ ഉത്തരവിടുമെന്ന് കോടതി സഹാറ മേധാവി സുബ്രതോ റോയിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 34,000 കോടി വിലമതിക്കുന്ന സഹാറയുടെ സ്വത്താണിത്. തുക നിക്ഷേപിക്കാന്‍ സഹാറയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇതല്ലാതെ കോടതിക്ക് മറ്റു മാര്‍ഗമില്ലെന്നും അറിയിച്ചിരുന്നു.
സഹാറ റിയല്‍ എസ്‌റ്റേറ്റ്, സഹാറ ഹൗസിംഗ് എന്നീ കമ്പനികള്‍ അനധികൃതമായി മൂന്ന് കോടി നിക്ഷേപകരില്‍ നിന്നും 25,000 കോടിയോളം രൂപ ഈടാക്കിയെന്ന് കണ്ടെത്തിയിരുന്നു. ഇതുവരെ 11,000 കോടിയോളം സഹാറ തിരിച്ചടച്ചിട്ടുണ്ട്.
2014 മാര്‍ച്ച് 4ന് റോയിയെയും കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരെയും സുപ്രീം കോടതി ജയിലില്‍ അടച്ചതിനെ തുടര്‍ന്നാണ് ഇതില്‍ ആറായിരം കോടി തിരികെ നല്‍കിയത്.