ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീം കോടതി ശരിവച്ചു. നികുതിയിളവ് നിയമവിരുദ്ധമോ ഭരണഘടന വിരുദ്ധമോ അല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന് ആദായ നികുതി ഇളവ് നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. ഇത് നിയമവിധേയമാണെന്നും ഭരണഘടന നല്‍കുന്ന ആനുകൂല്യമാണെന്നും കേസ് പരിഗണിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി.