ന്യൂഡല്‍ഹി: സ്വാശ്രയ പ്രവേശനക്കേസുകള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.
കേന്ദ്രത്തിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും വാദം കേള്‍ക്കുന്നതിനാണ് കേസ് മാറ്റി വെച്ചത്.
ഇവരുടെ അഭിഭാഷകര്‍ക്ക് നോട്ടിസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.
അതേസമയം, നാല് സ്വാശ്രയ ഡെന്റല്‍ കോളേജുകളില്‍ ഒഴിവുള്ള 26 എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണര്‍ വെള്ളിയാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടത്തും.