എഫ്-പേസ് എസ്യുവിയുടെ SVR പെര്‍ഫോമന്‍സ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

പുതിയ ജാഗ്വാ4 എഫ്-പേസിനെ അടുത്തിടെയാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ജാഗ്വാ4 ലാ9ഡ് റോവ4 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ എഫ്-പേസിന്റെ പുതിയ SVR പെര്‍ഫോമന്‍സ് പതിപ്പിനെ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എഫ്-പേസ് SVR പെര്‍ഫോമന്‍സ് മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ എത്തുക.

5.0 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മോഡലിന് കരുത്തേകുന്നത്. ഇത് പരമാവധി 543 bhp കരുത്തില്‍ 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 286 കിലോമീറ്ററാണ് പരമാവധി വേഗത. വെറും നാല് സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത പുറത്തെടുക്കാനും എഫ്-പേസ് SVR പെര്‍ഫോമന്‍സ് പതിപ്പിന് സാധിക്കും. ഇന്റലിജന്റ് ഡ്രൈവ്ലൈന്‍ ഡൈനാമിക്‌സുള്ള ഓള്‍-വീല്‍ ഡ്രൈവാണ് വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നത്.

മോഡലിന്റെ എയര്‍ ഫ്‌ലോ, എയറോഡൈനാമിക് സവിശേഷതകള്‍, ക്രെഡന്‍ഷ്യലുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ കാണാം. മെച്ചപ്പെട്ട എഞ്ചിന്‍, ബ്രേക്ക് കൂളിംഗ് എന്നിവയ്ക്കായി പുതിയ അപ്പര്‍ച്ചറുകളും വെന്റുകളും കൂട്ടിച്ചേര്‍ത്തു. വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി ലോവര്‍ ഇന്‍ടേക്ക് വിപുലീകരിക്കുകയും ചെയ്തു.

2021 ജാഗ്വാര്‍ എഫ്-പേസിന് കരുത്തേകുന്നത് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതിയ ഇഞ്ചനീയം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ്. 2.0 ലിറ്റര്‍ നാല് സിലിണ്ടറാണ് രണ്ട് എന്‍ജിനുകളും. പെട്രോള്‍ എന്‍ജിന്‍ 244 ബി.എച്ച്.പി. പവറും 365 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 198 ബി.എച്ച്.പി. പവറും 430 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ട്രാന്‍സ്മിഷന്‍.

 

Top