കാബൂള്‍: അധികാരമേറ്റെടുക്കുന്നതിന് മുന്‍പ് തന്നെ പ്രതികാര നടപടികള്‍ തുടര്‍ന്ന് താലിബാന്‍ സര്‍ക്കാര്‍. താലിബാന്‍ വിരുദ്ധപ്രതിപക്ഷ കക്ഷികളുടെ നേതാവും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റുമായ അംറുള്ള സലേയുടെ സഹോദരന്‍ റൂഫുള്ള അസീസിയെ താലിബാന്‍ സര്‍ക്കാര്‍ വധിച്ചതായാണ് റിപ്പോര്‍ട്ട്. മരണം സംബന്ധിച്ച വിവരം സലേയുടെ കുടുംബമാണ് പുറത്തുവിട്ടത്.
താലിബാന്‍ സൈന്യം പഞ്ച്ഷീറിന്റെ പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. റൂഫുള്ള അസീസിയെ താലിബാന്‍ സൈന്യം വെടിവച്ച് കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വെടിവച്ച് കൊന്നത്. എന്നാല്‍ മൃതദേഹം മറവ് ചെയ്യാന്‍ താലിബാന്‍ സൈന്യം അനുവദിച്ചില്ലെന്നും അവിടെ കിടന്നഴുകട്ടെയെന്നാണ് പറഞ്ഞതെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.